shamsudheen
കൊവിഡ് രോഗികൾക്കായി എടത്തല പഞ്ചായത്ത് ആരംഭിച്ച ഡി.സി.സിയിലേക്ക് എടത്തല സഹകരണ ബാങ്ക് നൽകിയ ഉപകരണങ്ങൾ പ്രസിഡന്റ് ഷംസുദ്ദീൻ കിഴക്കേടത്ത് കൈമാറുന്നു.

ആലുവ: എടത്തല സഹകരണബാങ്ക് എടത്തല പഞ്ചായത്തിലെ കൊവിഡ് ഡി.സി.സിക്ക് ഉപകരണങ്ങൾ കൈമാറി. വാഷിംഗ് മെഷീൻ, സ്മാർട്ട് ഫോണുകൾ, വൈഫൈ ഡോങ്കിൾ, ഫാനുകൾ തുടങ്ങിയവയാണ് നൽകിയത്. ബാങ്ക് പ്രസിഡന്റ് ഷംസുദ്ദീൻ കിഴക്കേടത്ത് പഞ്ചായത്ത് അധികൃതർക്ക് ഉപകരണങ്ങൾ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സുധീർ മീന്ത്രയ്ക്കൽ, ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. സിദ്ധിഖ്, സെക്രട്ടറി എം.പി. റഫീക്ക്, പഞ്ചായത്ത് അംഗങ്ങളായ കെ.പി. അംബിക, എം.എ. നൗഷാദ്, ഷിബു പള്ളിക്കുടി, എ.എസ്.കെ. സലിം, ഷൈനി ടോമി, ബാങ്ക് ഡയറക്ടർമാരായ സി.എം. അഷറഫ്, അഷറഫ് വള്ളൂരാൻ, പി.എം. റഫീക്ക് എന്നിവർ പങ്കെടുത്തു.