ആലുവ: വോട്ടെണ്ണൽ ദിനത്തിൽ മികച്ച സേവനംചെയ്ത 1600 ഓളം പൊലീസുദ്യോഗസ്ഥർക്ക് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഗുഡ് സർവീസ് എൻട്രി നൽകി. വോട്ടെണ്ണൽ ദിനം റൂറൽ ജില്ല സമാധാനപരമായിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തിൽ മികച്ച നിലയിൽ ജോലി ചെയ്തവർക്കും അംഗീകാരം നൽകിയിരുന്നു.