പെരുമ്പാവൂർ: സാഹിത്യകാരനും ജീവകാരുണ്യ പ്രവർത്തകനും സ്‌നേഹാലയ മാട്രിമോണി മാനേജിംഗ് ഡയറക്ടറുമായ ഡീക്കൺ ടോണി മേതല പുതിയ കാൽവയ്പ്പിലേക്ക്. കുറുപ്പംപടി ഊനംപിള്ളിൽ മത്തായിക്ക് മരുന്ന് കൈമാറി സിനിമാ സീരിയൽ താരം നീരജ പിള്ളൈ ഉദ്ഘാടനം ചെയ്തു. അഭിനയമോഡൽരംഗത്ത് ശ്രദ്ധയാകർഷിച്ച ജിബിൻ എൽദോസ് ഡീക്കൺ ടോണി മേതല, ജീവകാരുണ്യ പ്രവർത്തക ലീലാമ്മ ഫിലിപ്പ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സഹായം നൽകിയത്.

ജീവകാരുണ്യത്തിന് മാത്രമായി ആരംഭിച്ച സ്‌നേഹാലയ മാട്രിമോണിയിൽ നിന്ന് ലഭിക്കുന്നവരുമാനം മുഴുവനും സാധുക്കളായ രോഗികൾക്ക് നൽകുകയാണ് ഡീക്കൺ ടോണി ചെയ്യുന്നത്. ഈ പ്രസ്ഥാനത്തിലൂടെ അനേകർക്ക് ആശ്വാസം നൽകാൻ കഴിഞ്ഞിട്ടുണ്ട്. 73 പേർക്ക് സ്വന്തം രക്തംനൽകി ജീവൻ നിലനിറുത്താൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികൾ പഠിച്ചു കഴിഞ്ഞ പാഠപുസ്തകങ്ങൾ ശേഖരിച്ച് പുസ്തകം വാങ്ങുവാൻ പണമില്ലാത്ത കുട്ടികൾക്ക് നൽകുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പഴയ ലൈബ്രറി പുസ്തകങ്ങളം ശേഖരിക്കുന്നുണ്ട്. പുസ്തകങ്ങൾ നൽകാൻ തയ്യാറുള്ളവരും പുസ്തകം ആവശ്യമുള്ളവരും സാധുക്കൾക്ക് തങ്ങൾക്കുള്ളതിന്റെ ഒരംശം നൽകാൻ സൻമനസുള്ളവരും മരുന്ന് വാങ്ങാൻ പണമില്ലാതെ വിഷമിക്കുന്നവരും 9446209276 എന്ന ഗുഗിൾ പേ നമ്പറിൽ ബന്ധപ്പെടണം.