പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് ആരംഭിക്കുന്ന കൊവിഡ്- 19 ഡോമിസിലിയറി കെയർ സെന്ററിലേക്ക് (ഡി.സി.സി / സി.എഫ്.എൽ.ടി.സി) ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ക്ലീനിംഗ് സ്റ്റാഫായി ജോലി ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേയ് പത്തിനുമുമ്പ് പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാലിലോ ലഭിക്കണം. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്ന് അറിയാമെന്ന് സെക്രട്ടറി അറിയിച്ചു.