ആലുവ: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേത്യത്വത്തിൽ വ്യപകമായി നടക്കുന്ന കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി ആലുവ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രമണൻ ചേലാക്കുന്ന്, വൈസ് പ്രസിഡന്റ് പ്രീത രവീന്ദ്രൻ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. സതീഷ്‌കുമാർ, കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.