farming
വെങ്ങോല സർവീസ് സഹകരണ ബാങ്ക് നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് ചടങ്ങ്

പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണബാങ്ക് ഒർണ കാരോടിപ്പാടത്ത് നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പുദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് നിർവഹിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തരിശുകിടന്നിരുന്ന പാടശേഖരമാണിത്. 20ഏക്കറോളം വരുന്ന പാടശേഖരം ഉടമകകളിൽനിന്ന് മൂന്നുവർഷത്തേക്ക് പാട്ടത്തിനെടുത്താണ് ബാങ്ക് നെൽക്കൃഷി തുടങ്ങിയിരിക്കുന്നത്.
ജ്യോതി വിത്ത് ഉപയോഗിച്ചു നടത്തിയ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. കൊയ്ത്തുയന്ത്രം ഉപയോഗിച്ചായിരുന്നു വിളവെടുപ്പ്. നെല്ല് അരിയും അവലുമാക്കി ബാങ്കിന്റെ സൂപ്പർമാർക്കറ്റ് മുഖേന വിറ്റഴിക്കും. നെൽക്കൃഷി മറ്റ് തരിശു പാടങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും ലക്ഷ്യമിടുന്നുണ്ട്. കൊയ്ത്തുദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, ബാങ്ക് മുൻ പ്രസിഡന്റ് ആർ. സുകുമാരൻ, വാർഡ് മെമ്പർ കെ.എം. അബ്ദുൽ ജലാൽ, ബാങ്ക് ഭരണസമിതിഅംഗങ്ങളായ കെ.കെ. ശിവൻ, സി.എസ്. നാസിറുദ്ദീൻ, ഒ.എം. സാജു, എം.വി. പ്രകാശ്, അഡ്വ.വി. വിതാൻ, ബിനേഷ് ബേബി, ബാങ്ക് സെക്രട്ടറി സിന്ധുകുമാർ, എൻ.ആർ. വിജയൻ, സി.വി. ഐസക്, ജുബൈരിയ ഐസക്, സി.എം. മുജീബ്, പി.എ. ഷമീർ, എം.കെ. ബീരാസ് എന്നിവർ സംസാരിച്ചു.