നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഹൗസ് കീപ്പിംഗ് ക്ലീനിംഗ് സ്ഥാപനമായ എവോൺ ഹോസ്പിറ്റാലിറ്റി കമ്പനിയിലെ തൊഴിൽതർക്കം ഒത്തുതീർപ്പായി. ജോലിചെയ്ത കാലയളവിലെ ഗ്രാറ്റുവിറ്റി, മുൻ ദീർഘകാല കരാർ കുടിശിക, ബോണസ്, ലീവുകളിലെ കുടിശിക തുടങ്ങിയവ നൽകും. മാനേജ്‌മെമെന്റിനുവേണ്ടി എം. രാജ്കുമാർ, ചാൾസ് തോമസ്, അബിൻ എസ്. കുമാർ എന്നിവരും യൂണിയനുവേണ്ടി വി.പി. ജോർജ്, കെ.ടി. കുഞ്ഞുമോൻ, ജീമോൻ കയ്യാല, ഷിജോ തച്ചപ്പിള്ളി, മുഹമ്മദ് താഹിർ, ആന്റണി ജോർജ് എന്നിവരും ഒപ്പുവച്ചു.