dyfi
സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കുന്നു.

അങ്കമാലി: കൊവിഡ് ബാധിച്ച് നായത്തോട് അറക്കൽ പരേതനായ വറിയതിന്റെ ഭാര്യ അന്നമ്മ നിര്യാതയായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൗൺസിലർ പി.വൈ. ഏല്യാസിന്റെ നേതൃത്വത്തിൽ സി.പി.എം ഏരിയ കമ്മിറ്റിഅംഗം സച്ചിൻ കുര്യാക്കോസ്, ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗം പ്രിൻസ് പോൾ, മേഖല ജോ.സെക്രട്ടറി രതീഷ് രാജൻ, മേഖലാ കമ്മിറ്റി അംഗം നവീൻ തോമസ് എന്നിവർ പി.പി.ഇ കിറ്റ് ധരിച്ച് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.