വൈപ്പിൻ: തകർന്നുകിടന്ന നായരമ്പലം വെളിയത്താംപറമ്പ് കടൽഭിത്തി 30 മീറ്റർ നീളത്തിൽ പുനർനിർമ്മിച്ചു. ആകെ110 മീറ്റർ നീളത്തിലാണ് കടൽഭിത്തി തകർന്നുകിടക്കുന്നത്. ഇനി 80 മീറ്റർ കൂടി പുനർനിർമ്മിക്കേണ്ടതുണ്ട്. 35 ലക്ഷം രൂപ കൂടി സർക്കാർ ഉടൻ അനുവദിച്ച് മഴക്കാലം തുടങ്ങുന്നതിന് മുൻപ് ബാക്കിയുള്ള ഭാഗം കൂടി നിർമ്മിച്ചാൽ കടൽക്ഷോഭ കാലത്ത് കരയിലേക്ക് കടൽവെള്ളം അടിച്ചുകയറുന്നത് ഒഴിവാക്കാനാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.