വൈപ്പിൻ: ആറു പഞ്ചായത്തുകളുള്ള വൈപ്പിൻ കരയിലെ നാല് പഞ്ചായത്തുകളും കൊവിഡ് വ്യാപനത്തെത്തുടർന്ന് ദിവസങ്ങളായി കണ്ടെയ്‌ൻമെന്റ് സോണിൽ തുടരുകയാണ്. വാഹനത്തിരക്കുണ്ടായിരുന്ന വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത ഇപ്പോൾ വിജനമാണ്. മുനമ്പത്തെ രണ്ട് ഹാർബറുകളും അടച്ചിട്ടിരിക്കുകയാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. വാർഡുകളിലേക്കുള്ള വഴികൾ അടച്ചിട്ടിരിക്കുന്നു. അത്യാവശ്യം വാഹനങ്ങൾ കടത്തിവിടേണ്ടിടിത്ത് വാർഡുതല ജാഗ്രതാസമിതിയുടേയും വാർഡ് മെമ്പർമാരുടേയും നേതൃത്വത്തിൽ വോളണ്ടിയർമാർ നിയന്ത്രിക്കുകയാണ്. ഇവിടെ കടന്നുപോകുന്നവരുടെ പേരുവിവരങ്ങളും ഫോൺനമ്പറുകളും രേഖപ്പെടുത്തുന്നുണ്ട്.
പല പഞ്ചായത്തുകളിലേയും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 മുതൽ 80 ശതമാനം വരെയാണ്. ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 3290 ആയി. പള്ളിപ്പുറം1110, എളങ്കുന്നപ്പുഴ 1018, ഞാറക്കൽ 468, നായരമ്പലം 351, എടവനക്കാട് 237, കുഴുപ്പിള്ളി 106 എന്നിങ്ങനെയാണ് രോഗബാധിതരുടെ പഞ്ചായത്തുകളിലെ കണക്ക്.