ആലുവ: തോട്ടക്കാട്ടുകര കോരമംഗലത്ത് വീടിനെ ദുരന്തങ്ങൾ വിട്ടൊഴിയാതെ പിന്തുടരുകയാണ്. പെരിയാറിൽ ചങ്ങാടം മറിഞ്ഞ് റിഥുൻ സാജുവും മരണപ്പെട്ടതോടെ സഹോദരി റിൽനയും മാതാവ് ജോളിയും വീട്ടിൽ തനിച്ചായി.
ഏകദേശം ഒരു വർഷം മുമ്പാണ് റിഥുവിന്റെ പിതാവ് ലോറി ഡ്രൈവറായിരുന്ന സാജു അർബുദ ബാധിതനായി മരണത്തിന് കീഴടങ്ങിയത്. ഇതേതുടർന്ന് വീട്ടിന്റെ ചുമതല റിഥുനായിരുന്നു. ആലുവ മാർക്കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടെ ഒന്നര മാസം മുമ്പ് വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയും മരണപ്പെട്ടു. സാജുവിന്റെയും മുത്തശ്ശിയുടെയും മരണത്തിന്റെ വേദനകൾ മറക്കാൻ ശ്രമിക്കുന്നതിനിടെയാണ് റിഥുവിന്റെ മരണമെത്തിയത്. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു റിഥുൻ.