വൈപ്പിൻ: കേരളത്തിൽ നടപ്പാക്കിയ മുന്നാക്കസംവരണം മറാത്ത സംവരണം റദ്ദുചെയ്ത സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പിൻവലിക്കണമെന്ന്‌ കേരള ദളിത് പാന്തേഴ്‌സ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. സാമൂഹിക നീതി നടപ്പിലാക്കണമെന്ന് കെ.ഡി.പി സംസ്ഥാന പ്രസിഡന്റ് പ്രേംനാഥ് വയനാട്, ജനറൽ സെക്രട്ടറി സന്തോഷ് ഇടക്കാട്, വൈസ് പ്രസിഡന്റ് സുധീർകുമാർ എന്നിവർ ആവശ്യപ്പെട്ടു.