പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊവിഡ് ബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം സി.പി.എം ഏരിയ സെക്രട്ടറി പി.എ.പീറ്റർ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് കെ.പി.ശെൽവൻ അദ്ധ്യക്ഷത വഹിച്ചു.പി.എസ്.വിജു, സോണി ഫ്രാൻസിസ്, ഹേമജയരാജ്, ഡി.ദിലീപ്, ഷെരീഫ് തുടങ്ങിയവർ സംബന്ധിച്ചു.ബാങ്ക് പരിധിയിലുള്ളവർക്കാണ് കിറ്റുകൾ നൽകുന്നത്.