പറവൂർ: സ്വകാര്യലാബുകളിൽ നിർത്തിവെച്ച ആർ.ടി.പി.സി.ആർ ടെസ്റ്റ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ടൗൺ വെസ്റ്റ് മേഖലാ കമ്മിറ്റി നടത്തിയ സമരം ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ് ഉദ്ഘാടനം ചെയ്തു. സി.പി. ജയൻ, പി.ആർ. സജേഷ്‌കുമാർ, സി.ബി. ആദർശ്, മിജോഷ് എന്നിവർ സംസാരിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയില്ലാതെയുള്ള ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം നടത്തുമെന്നും ബ്ലോക്ക് സെക്രട്ടറി സന്ദീപ് പറഞ്ഞു.