കൊച്ചി: ഫിലിപ്പോസ് ക്രിസോസ്റ്റത്തിന്റെ നിര്യാണത്തിൽ യാക്കോബായസഭാ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അനുശോചിച്ചു. സഭയുടെ ആത്മമിത്രമായിരുന്നു ക്രിസോസ്റ്റമെന്ന് അദ്ദേഹം പറഞ്ഞു. നർമത്തിനൊപ്പം ആഴമേറിയ ചിന്തയും അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും ഉൾക്കൊണ്ടിരുന്നു. ക്രൈസ്തവ മൂല്യങ്ങളെ ആശയസമ്പുഷ്ടിയിലും സമ്പന്നതയിലും സരസമായ ഭാഷയിൽ പൊതുസമൂഹത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതായി കാതോലിക്കബാവ അനുസ്മരിച്ചു.