തൃക്കാക്കര: പൂനെയിൽ ആറു കോടി രൂപ തട്ടിച്ച കേസിൽ വൈഗ കൊലക്കേസ് പ്രതി സാനു മോഹനെ മുംബയ് പൊലീസ് കൊണ്ടുപോയി. രാവിലെ വിമാനമാർഗമാണ് പോയത്. മുംബായ് കോടതിയിൽ ഹാജരാക്കിയ സാനുവിനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാക്കനാട് ജില്ലാ ജയിലിൽ നിന്ന് രാവിലെ ഏഴരയോടെ ഇയാളെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൂനെയിൽ ശ്രീസായ് മെറ്റൽസ് എന്ന പേരിൽ ലെയ്‌ത്ത് ബിസിനസ് നടത്തിയിരുന്നപ്പോഴുള്ള സാനുവി​ന്റെ കണക്കുകളും മറ്റും ഇയാളുടെ ഫ്ളാറ്റി​ൽ നി​ന്ന് മുംബയ് പൊലീസ് കഴി​ഞ്ഞ ദി​വസം കണ്ടെത്തിയിരുന്നു.