കൊച്ചി: ലോക്‌ഡൗണിന്റെ ഭാഗമായി ആവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഒഴികെയുള്ള മറ്റു സ്ഥാപനങ്ങൾ അടച്ചിടണമെന്ന സർക്കാർ ഉത്തരവ് നിർമ്മാണമേഖലയുമായ് ബസപ്പെട്ട വ്യാപാര സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. നിർമ്മാണമേഖലയുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിനായി കമ്പി, സിമന്റ്, അലൂമിനിയം, ജി.ഐ. ഷീറ്റുകൾ, പൈപ്പുകൾ, സാനിറ്ററി, ഇലക്ട്രിക്കൽ, ഹാർഡ് വെയർ, പെയിന്റ് തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് രാവിലെ പത്തു മുതൽ അഞ്ചു വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും, ജനറൽ സെക്രട്ടറി ടി.എം. സലിമും അഭ്യർത്ഥിച്ചു.