rajeev

കളമശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏലൂർ നഗരസഭ നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ എ.ഡി .സുജിൽ നിയുക്ത എം.എൽ.എ പി.രാജീവിന് കൈമാറി. മുനിസിപ്പൽ ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ ,കൗൺസിലർമാർ ,നഗരസഭാ സെക്രട്ടറി , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.