കളമശേരി: സേവാഭാരതിയുടെ നേതൃത്വത്തിൽ ഏലൂർ നഗരസഭയിലും ടി.സി.സി കമ്പനി ഗേറ്റിലും കൊവിഡിനെ പ്രതിരോധിക്കാൻ ഹോമിയോ മരുന്ന് വിതരണം ചെയ്തു. രണ്ടു ദിവസങ്ങളിലായി 475 പേർക്ക് മരുന്നു നൽകി. ബാങ്ക് ഒഫ് ഇന്ത്യ , സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, വാട്ടർ മെട്രോ സ്റ്റേഷൻ ,വായനശാലകൾ, റേഷൻ ഷോപ്പുകൾ, ഏലൂർ നഗരസഭ തുടങ്ങിയ കേന്ദ്രങ്ങൾ അണുവിമുക്തമാക്കി. കൊവിഡ് ബാധിതരെ ആശുപത്രികളിൽ എത്തിക്കുകയും വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകി വരികയാണ്.
പി.ജി.സജീവൻ , എസ്.ശ്രീജിത്ത്, വി.വി.പ്രകാരൻ, കെ എസ്.ഷിബു, എ.ഡി. അനിൽ ,കെ ശിവദാസ്, കെ.വി.മുരളീധരൻ , എന്നിവർ നേതൃത്വം നൽകി.