പിറവം: തിരുമാറാടി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ സംസ്കാരച്ചടങ്ങ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിഅംഗവും പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ അഡ്വ. സന്ധ്യമോൾ പ്രകാശ്, ആകാശ് കണ്ണൻ, സന്ദീപ് സതീശൻ, അഖിൽ രാജു, അനന്തു രാജു, അർജുൻ രവി എന്നിവർ ചേർന്നാണ് ശവസംസ്കാരം നടത്തിയത്.