തൃക്കാക്കര: പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം ഓൺലൈൻ വഴിയാക്കി.കൊവി​ഡ് പ്രോട്ടോക്കോൾ പാലി​ക്കാൻ ചുമതലപ്പെട്ട പൊലീസ് തന്നെ ആ ചട്ടങ്ങൾ ലംഘി​ച്ച് യോഗം ചേരാൻ തീരുമാനിച്ചത് കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.ഇതേ തുടർന്നാണ് യോഗം ഓൺലൈനിലാക്കിയത്. കമ്മീഷണർ,ഡി,സി,പി എന്നിവരുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ ഇന്നലെ രാവിലെ പത്തരയ്ക്ക് ആരംഭിച്ച യോഗം ഒരുമണിവരെ നീണ്ടു.കൊച്ചി സിറ്റിയിലെ നാല് സബ് ഡിവിഷനുകളിലായി 21 സ്റ്റേഷനിലെ എസ്.ഐ മാരും,സി.ഐമാരും അടക്കം അമ്പതുപേരോളം ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.കൊച്ചി സിറ്റിയിലെ 21 സ്റ്റേഷനിൽ കേസുകളുടെ അവലോകനയോഗമാണ് നടന്നത്.കൊവി​ഡ് പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കാൻ സ്റ്റേഷൻ ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കമ്മിഷണർ നിർദേശം നൽകി.സ്റ്റേഷനുകളിൽ തീർപ്പാകാതെ കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്..ഇന്നലെ രാവിലെ എറണാകുളം എ.ആർ ക്യാമ്പിൽ യോഗം ചേരാനായിരുന്നു ആദ്യതീരുമാനം.