കൊച്ചി: സീറോമലബാർസഭയിലെ മെൽബൺ സെന്റ് തോമസ് രൂപതയുടെ അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവൻ വ്യാപിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ ഉത്തരവ് പുറപ്പെടുവിച്ചു.ആസ്‌ട്രേലിയയിലെ സീറോമലബാർ വിശ്വാസികൾക്കുവേണ്ടി 2013 ഡിസംബർ 23 നാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിച്ചത്. ബോസ്‌കോ പുത്തൂരായിരുന്നു പ്രഥമ ബിഷപ്പ്. സീറോമലബാർസഭാ മെത്രാൻ സിനഡിന്റെ അഭ്യർത്ഥന മാനിച്ചാണ് മാർപ്പാപ്പ അനുമതി നൽകിയത്. രൂപതയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് അധികാരപരിധി വർദ്ധിപ്പിച്ചതെന്ന് സഭാ മേജർ ആർച്ച് ബിപ്പപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അറിയിച്ചു.