pic
എം. എ. ഷംസുദിൻ

കോതമംഗലം: കൊവിഡ്കാലത്ത് സർക്കാരിന് കരുത്തുപകരാൻ വാക്സിൻ ചലഞ്ചിൽ പങ്കാളിയായി പല്ലാരിമംഗലം പഞ്ചായത്ത്‌ സെക്രട്ടറി മാതൃകയായി. കഴിഞ്ഞവർഷം കൊവിഡ് കാലാരംഭത്തിൽ സാലറി ചലഞ്ചിൽ മാറ്റിവയ്ക്കപ്പെട്ട പണം തിരികെക്കിട്ടിയപ്പോൾ ആ തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തിരികെ നൽകി

മാതൃകയാവുകയായിരുന്നു പഞ്ചായത്ത് സെക്രട്ടറിയായ പല്ലാരിമംഗലം സ്വദേശി മണ്ണാംതറയിൽ എം.എം. ഷംസുദീൻ. മാറ്റിവയ്ക്കപ്പെട്ട വേതനമായ 69068 രൂപയും നൽകി. എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന കൗൺസിൽ അംഗവും കെ.ജി.ഒ.എ കോതമംഗലം ഏരിയാകമ്മിറ്റി അംഗവുമാണ് ഷംസുദീൻ.