കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എം.എസ്‌സി., എം.എഫ്.എസ്‌സി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മേയ് 31 വരെ ദീർഘിപ്പിച്ചു.
ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, അപ്‌ളൈഡ് ജിയോളജി, ബയോടെക്‌നോളജി, ക്‌ളൈമറ്റ് സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, എൺവയൺമെന്റൽ സയൻസ്, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, മറൈൻ മൈക്രോബയോളജി, ഫിസിക്കൽ ഓഷ്യാനോഗ്രഫി, റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐസ്., സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിൽ എം.എസ്‌സി കോഴ്‌സുകളും അക്വാകൾച്ചർ, അക്വാറ്റിക് അനിമൽ ഹെൽത്ത്, അക്വാറ്റിക് എൺവയൺമെന്റ് മാനേജ്‌മെന്റ്, ഫിഷ് ന്യൂട്രീഷ്യൻ ആൻഡ് ഫീഡ് ടെക്‌നോളജി, ഫിഷ് പ്രോസസിംഗ് ടെക്‌നോളജി, ഫിഷറീസ് എക്‌സ്‌ടെൻഷൻ, ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങൾ സ്‌പെഷ്യലൈസ് ചെയ്ത് എം.എഫ്.എസ.സി കോഴ്‌സുകളുമാണ് കുഫോസിലുള്ളത്.
ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റ് വിഷയങ്ങളിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷനോടെയുള്ള എം.ബി.എ പ്രോഗ്രാമിലേക്കും കെമാറ്റ്/സിമാറ്റ്/ കാറ്റ് യോഗ്യത വേണം. കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിംഗ്, ഇന്റഗ്രേറ്റഡ് കോസ്റ്റൽസോൺ മാനേജ്‌മെന്റ്, ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനിയറിംഗ് എന്നീ വിഷയങ്ങളിൽ നടത്തുന്ന എം.ടെക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതിയും 31 വരെ ദീർഘിപ്പിച്ചു.
ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്‌നോളജി, ഫിഷറീസ് മാനേജ്‌മെന്റ്, ഫിഷറീസ് എൻജിനിയറിംഗ് എന്നീ ഫാക്കൽറ്റികളുടെ കീഴിൽ ഫിഷറീസും സമുദ്രശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പി.എച്ച്.ഡി കോഴ്‌സുകൾക്ക് ജൂലായ് 21 വരെ അപേക്ഷ സ്വീകരിക്കും.
എല്ലാ കോഴ്‌സുകളിലേക്കും www.admission.kufos.ac.in ൽ ഓൺലൈനായി വേണം അപേക്ഷ. മറ്റ് വിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.kufos.ac.in.