ആലുവ: അടച്ചുപൂട്ടൽ അനിശ്ചിതമായി നീട്ടുന്നത് വ്യാപാരമേഖലയെ തകർക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു. ചെറുകിട വ്യാപാരമേഖല സ്ഥിരമായി പൂട്ടിയിടുന്നത് ചെറുകിട വ്യാപാരികളെ ഇല്ലാതാക്കും. ഈ സാഹചര്യത്തിൽ വ്യാപാരമേഖലയിലെ മറ്റ് സ്ഥാപനങ്ങളെ ടേൺ അടിസ്ഥാനത്തിൽ തുറന്ന് പ്രവർത്തിക്കുന്നതിന് അവസരം ഒരുക്കണം. വ്യാപാരികൾക്ക് സാമ്പത്തികസഹായം നൽകുവാനും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനും തയ്യാറാകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോളി ചക്യാത്ത്, ജില്ലാ ജനറൽ സെക്രട്ടറി വി.വി. ജയൻ, ട്രഷറർ ഹുസൈൻ കുന്നുകര എന്നിവർ സംസാരിച്ചു.