മൂവാറ്റുപുഴ: മുസ്ലീം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി കാവുങ്കര ആര്യങ്കാലായിൽ (കുടിയിൽ) എ.എം ഷാനവാസ് (52) നിര്യാതനായി. താലൂക്ക് മഹല്ല് ഏകോപന സമിതി സെക്രട്ടറിയും സെൻട്രൽ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റുമായിരുന്നു. കബറടക്കം നടത്തി. മുൻ മുനിസിപ്പൽ കൗൺസിലർ പരേതനായ എ.എം മക്കാർ ഹാജിയുടെ മകനാണ്. മാതാവ്: പരേതയായ നെടിയാമലയിൽ ബീവി. ഭാര്യ: കാലടി മുണ്ടേത്ത് കുടുംബാംഗം റസിയ. മക്കൾ: ബിലാൽ ഷാനവാസ് (ഖത്തർ ), താരിക് ഷാനവാസ് (അക്ഷയ സെന്റർ, വൺവേ ജംഗ്‌ഷൻ). മരുമകൾ: സുനൈന.