അങ്കമാലി: ഡി.വൈ.എഫ് .ഐ അങ്കമാലി സൗത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കി . ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, കൗൺസിലർ രജിനി ശിവദാസ്, ജിജോ ഗർവാസീസ്, പി.ആർ. രജീഷ്, പി.എൻ.ജിഷ്ണു എന്നിവർ നേതൃത്വം നൽകി.