കൊച്ചി: വാക്‌സിനേഷൻ സെന്ററുകളിലെ ആൾക്കൂട്ടം കൊവിഡ് വ്യാപനം ക്രമാതീതമായി കൂടാൻ കാരണമാകുമെന്നതിനാൽ മുതിർന്ന പൗരന്മാർക്കും, ശാരീരിക അവശത അനുഭവിക്കുന്നവർക്കും ഭവനങ്ങളിലെത്തി വാക്‌സിനേഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻവേദി സർക്കാരിനോടാവശ്യപ്പെട്ടു.ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ദിവസക്കൂലിക്കാരായ സാധാരണ ജനങ്ങൾക്ക് വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ അവർക്ക് സാമ്പത്തിക സഹായം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ സീകരിക്കണമെന്നും സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ എന്നിവർ ആവശ്യപ്പെട്ടു.