sajin-
ചെങ്ങമനാട് വാണീകളേബരം വായനശാല അക്ഷര സേനയുടെ നേതൃത്വത്തിൽ നടത്തിയ അണുനശീകരണം ചെങ്ങമനാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജിൻ ലൂയിസ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് വാണീകളേബരം വായനശാല അക്ഷരസേനയുടെ നേതൃത്വത്തിൽ ചെങ്ങമനാട്, അത്താണി, പൊലീസ് സ്റ്റേഷൻ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, എ.ടി.എം, പോസ്റ്റോഫീസ്, ഓട്ടോറിക്ഷ സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. ചെങ്ങമനാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജിൻ ലൂയിസ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ബിജുമോൻ ഫ്രാൻസിസ്, ജെ.എച്ച്.ഐ അഭയ്‌കുമാർ, വായനശാലാ പ്രസിഡന്റ് ജോണി തോട്ടുങ്കൽ, താലൂക്ക് കമ്മിറ്റിഅംഗം എ.എസ്. ജയകുമാർ, സി.ആർ. രാമചന്ദ്രൻ, സി.കെ. സനീഷ്, സി.കെ. സലീഷ് എന്നിവർ പങ്കെടുത്തു.