പാലക്കുഴ: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി, സംഘപരിവാർ പ്രവർത്തകർക്കെതിരെ നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പാലക്കുഴയിൽ ധർണ നടത്തി. പാലക്കുഴ പഞ്ചായത്ത് കമ്മിറ്റി കൺവീനർ ദീപക്.എസ്, നിയോജകമണ്ഡലം സെക്രട്ടറി അജീഷ് തങ്കപ്പൻ, അനൂപ് ഗോപി, ജയൻ.എം.ആർ, പി.എം. മനോജ്, ജയ്മോൻ തുടങ്ങിയവർ നേതൃത്വം നൽകി.