വൈപ്പിൻ: പൊക്കാളിപ്പാടങ്ങളിലെ കൃഷിപ്പണി ഉടൻ തുടങ്ങണമെന്ന് കർഷകത്തൊഴിലാളി യൂണിയൻ വൈപ്പിൻ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊക്കാളിപ്പാടങ്ങളിൽ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുതലത്തിൽ കൃഷി ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, കർഷകർ, കർഷക തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവരുടെ യോഗങ്ങൾ വിവിധ തീയതികളിലായി നടത്തി നെൽക്കൃഷി ആരംഭിക്കണമെന്ന് തീരുമാനിച്ചിട്ടുള്ളതാണ്. ജില്ലാകളക്ടർ ജനുവരിയിൽ ഉത്തരവും ഇറക്കിയിട്ടുണ്ട്. പൊക്കാളിപ്പാടങ്ങളിൽ ഏപ്രിൽ 15നുശേഷം കൃഷിയുടെ ഒരുക്കങ്ങൾ നടത്തണമെന്നും കൃഷിചെയ്യാത്ത പാടങ്ങൾക്ക് ചെമ്മീൻകെട്ട് ലൈസൻസ് നൽകില്ലെന്നും അധികൃതർ അറിയിച്ചിട്ടുള്ളതാണ്.
എന്നാൽ മേയ് മാസമായിട്ടും കൃഷി ഒരുക്കങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല.