adidhi
പിറവത്ത് ജല അതോറിറ്റി അതിഥി മന്ദിരത്തിൽ സജ്ജമാക്കിയിട്ടുള്ള കൊവിഡ് കെയർ സെന്റർ

പിറവം: നഗരസഭയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിന് ഡൊമിസിലിയറി കെയർ സെന്റർ (ഡി.സി.സി) തുറന്നു. പിറവം കൊള്ളിക്കലിലുള്ള വാട്ടർ അതോറിറ്റി അതിഥി മന്ദിരത്തിലാണ് കേന്ദ്രം. അമ്പത് രോഗികളെ പ്രവേശിപ്പിക്കാൻ സൗകര്യമുണ്ടെന്ന് ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പും വൈസ് ചെയർമാൻ കെ.പി. സലിമും അറിയിച്ചു. ഡോക്ടർമാരേയും നഴ്സുമാരടക്കമുള്ള മറ്റ് താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ആംബുലൻസും കാറും ഓട്ടോറിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ കഴിയാൻ സൗകര്യമില്ലാത്ത കൊവിഡ് രോഗികളെ ഈ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാം. 24 മണിക്കൂറുമുള്ള കൺട്രോൾറൂം തുറന്നു. ഫോൺ: 0485 2242339, 9846745931.