പള്ളുരുത്തി:എൻ.എൻ.ഡി.പി കോണം പടിഞ്ഞാറ് ശാഖയുടെ ആഭിമുഖ്യത്തിൽ കൊവിഡ് ബാധിച്ച അംഗങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റും ഹോമിയോ മരുന്നും നൽകി.യൂണിയൻ പ്രസിഡന്റ് എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.പി.സതീശൻ, സെക്രട്ടറി സി.എസ്.പങ്കജാക്ഷൻ, ടി.എസ്.രാഗേഷ്, ഒ.ആർ.ഷൈജുു തുടങ്ങിയവർ സംബന്ധിച്ചു.