കാലടി: കൊവിഡ് വ്യാപനം കാലടിയിൽ അതിരൂക്ഷമായി. പഞ്ചായത്ത് പൂർണമായും അടച്ചു. ഭരണസമിതി നിഷ്ക്രിയത്വം തുടരുന്നതായി സി.പി.എം ആരോപിച്ചു. നിർത്തിവെച്ച കൊവിഡ് ട്രീറ്റ്മെൻ്റ് സെന്റർ പ്രവർത്തനം തുടങ്ങുക, ടൗണിലും വാർഡുകളിലും സാനിറ്റെെസേഷൻ തുടങ്ങുക, മരണമടയുന്ന കൊവിഡ് രോഗികളെ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കാൻ നിർദ്ദേശിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം ജനകീയ പ്രതിഷേധം നടത്തുമെന്ന്. പി.എൻ. അനിൽകുമാർ, എം.കെ. വിജയൻ, എസ്. സുരേഷ്ബാബു എന്നിവർ പറഞ്ഞു.