പള്ളുരുത്തി: ഇടക്കൊച്ചി സഹകരണ ബാങ്ക് വാക്സിൻ ചലഞ്ചിലേക്ക് ഏഴ് ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ സഹകരണ സംഘം അസി. രജിസ്ട്രാർ സിദ്ദി ഫ്രാൻസിസിന് ചെക്ക് കൈമാറി. സെക്രട്ടറി പി.ജെ.ഫ്രാൻസിസ്, നഗരസഭാംഗം ജീജാ ടെൻസൻ, കെ.എം.മനോഹരൻ, പി.ഡി.സുരേഷ്, ടി.എൻ.സുബ്രഹ്മണ്യൻ, കെ.എസ്.അമ്മിണിക്കുട്ടൻ, ടി.ആർ.ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. ജീവനക്കാരുടെ വിഹിതമായ 11470 രൂപയും ഇതോടൊപ്പം നൽകി.