road
ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്തേരി അയ്യപ്പ സ്വാമി ക്ഷേത്രത്തിനു സമീപം പുതിയ റോഡിൽ അപകാടവസ്ഥയിൽ കിടന്ന ചരലും മറ്റ് മാലിന്യങ്ങളും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീക്കുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്തേരി അയ്യപ്പസ്വാമി ക്ഷേത്രത്തിനു സമീപം പുതിയ റോഡിലെ അപകാടവസ്ഥയ്ക്ക് പരിഹാരമായി. പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ കുമിഞ്ഞുകൂടിയ ചരലും മറ്റ് മാലിന്യങ്ങളും നീക്കുകയായിരുന്നു. ടി.കെ. സുഹാസ്, എം.കെ. ഹാരീസ്, എം.കെ. ഷജീ, കെ.എം. ഹാരിസ് എന്നിവർ നേതൃത്വം നൽകി.