ഇൻസിഡന്റ് കമാൻഡർമാർ ചുമതലയേറ്റു
കൊച്ചി: കൊവിഡ് ചികിത്സയുള്ള ജില്ലയിലെ പ്രധാന സ്വകാര്യആശുപത്രികളുടെ ചുമതല ഇൻസിഡന്റ് കമാൻഡർമാർക്ക്. 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് ലഭ്യമാക്കുക, ഓക്‌സിജൻ, ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ.
ചുമതലകൾ:
എല്ലാ ആശുപത്രികളും കൊവിഡ് രോഗികളെ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
കൊവിഡ് രോഗികൾക്കായി മാറ്റിവെച്ച കിടക്കകളിൽ 25 ശതമാനം പൊതു ആരോഗ്യമേഖലയ്ക്കായി ഉറപ്പാക്കുക
കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് കീഴിൽ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുക
ഓക്‌സിജൻ ഓഡിറ്റ് നടത്തും
എല്ലാ ആശുപത്രികളിലെയും ഓക്‌സിജന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കേണ്ടത് നോഡൽ ഓഫീസർമാരാണ്. ഇതിനായി ഓക്സിജൻ ഓഡിറ്റിംഗ് നടത്തണം. തീപിടുത്ത സാദ്ധ്യത ഒഴിവാക്കുന്നതിന് ഫയർ ഓഡിറ്റിംഗും ഉറപ്പാക്കണം. ഓക്‌സിജൻ ക്ഷാമം ഉണ്ടെങ്കിൽ ജില്ലാ ഓക്‌സിജൻ വാർ റൂമുമായി ബന്ധപ്പെട്ട് ലഭ്യത ഉറപ്പാക്കണം.