കോതമംഗലം: ദൈവദശകം വിശ്വശാന്തി സമാധാന പ്രാർത്ഥനാ ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പാലമറ്റം ശാഖ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ യൂത്ത് മൂവ്മെമെന്റിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാദിനാചരണം നടത്തി. എം.ജി. ബിജു അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.കെ. മണികുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് സെക്രട്ടറി രത്നാകരൻ കണ്ണപിള്ളിൽ അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം മേൽശാന്തി അഖിൽ കോട്ടപ്പടി മുഖ്യകാർമികത്വം വഹിച്ചു.