കൊച്ചി: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രിയമായ സാമ്പത്തിക സംവരണം സുപ്രീംകോടതി വിധി മാനിച്ച് ദ്ദാക്കണമെന്ന് സംവരണ സമുദായ മുന്നണി ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനത്തിനേറ്റ കടുത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധിയെന്ന് മുന്നണിയുടെ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.ദിനകരൻ ,വർക്കിംഗ് പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ, ജനറൽ സെക്രട്ടറി എൻ.കെ.അലി എന്നിവർ പറഞ്ഞു.