corpratio
വേങ്ങൂർ സർവീസ് സഹരണ സംഘം പ്രസിഡന്റ് കെ.അയ്യപ്പദാസ് വാർഡ് കൗൺസിലർമാർക്ക് സാനിറ്റൈസറും അണുനശീകരണ പമ്പും കൈമാറുന്നു

അങ്കമാലി: വേങ്ങൂർ സർവീസ് സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ വേങ്ങൂർ മേഖലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സാനിറ്റൈസറും അണുനശീകരണം നടത്തുന്നതിനുള്ള പമ്പും വിതരണം ചെയ്തു. സംഘം പ്രസിഡന്റ് കെ .അയ്യപ്പദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ ലേഖ മധു, എ.വി. രഘു എന്നിവർ ഏറ്റുവാങ്ങി. സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാ വീടുകളിലേക്കും മാസ്‌കുകളും വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേയ്ക്ക് രണ്ട് ലക്ഷം രൂപയും നൽകി.

സംഘം മുൻ പ്രസിഡന്റ് ഇ.വി. കമലാക്ഷൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിശ്വംഭരൻപിള്ള, എം.ഡി. ദേവസി, സി.സി. കുമാരൻ, ഉഷ സുകുമാരൻ, കെ.പി. സുജാതൻ, എ.പി. ജിബി,ഷീന ആന്റു, ജോയി മഴുവഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.