esi

കളമശേരി: പാതാളം ഇ.എസ്.ഐ ആശുപത്രി വളപ്പിൽ ജീവനക്കാർ ഇറക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നഗരസഭാ ചെയർമാൻ എ.ഡി .സുജിൽ ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ മേൽനോട്ടത്തിൽ സ്വച്ഛ് ഭാരത് മിഷൻ ടീം അംഗങ്ങളാണ് കൃഷി ഇറക്കിയത്.വെണ്ട, വഴുതിന, കുമ്പളങ്ങ, പാവയ്ക്ക, ചുരക്ക തുടങ്ങിയവ വിളവെടുത്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഷെരീഫ്, കെ.എ. മാഹിൻ, ആശുപത്രി സൂപ്രണ്ട് ഡോ.കെ.ഐ.പ്രേംലാൽ, ഡോ.സൗമ്യ, ഗാർഡനർ ബാലൻ തുടങ്ങിയവർ പങ്കെടുത്തു.