നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ചെങ്ങമനാട് സ്കൂളിൽ ആരംഭിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് അടിയന്തരമായി നഴ്‌സ്, ക്ലീനിംഗ് തൊഴിലാളികളെ ആവശ്യമുണ്ട്. ബി.എസ്സി / ജനറൽ നഴ്‌സിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായുള്ള മുഖാമുഖം 10ന് രാവിലെ 10മുതൽ ഒന്നുവരെ ചെങ്ങമനാട് സി.എച്ച്.സി ഓഫീസിൽ നടക്കും. ക്ലീനിംഗ് ജീവനക്കാർക്കായുള്ള മുഖാമുഖം 10ന് രാവിലെ 10മുതൽ ഒന്നുവരെ ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിൽ വച്ചും നടക്കും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയുമായി ഹാജരാകണം.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറെ കടുങ്ങല്ലൂർ അൻവർ പാലിയേറ്റീവ് സെന്ററിൽ ആരംഭിക്കുന്ന കൊവിഡ് ഡോമിസിലിയറി ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മൂന്ന് സ്റ്റാഫ് നഴ്‌സുമാരെ ആവശ്യമുണ്ട്. ബി,എസ് സി നഴ്‌സിംഗ്, ജനറൽ നഴ്‌സിംഗ് പഠനം പൂർത്തിയായവർ ബയോഡേറ്റ 8075780165 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് അയക്കണം.