കോലഞ്ചേരി: അദ്ധ്യാപക ദമ്പതികളുടെ വിവാഹവാർഷികസമ്മാനമായി വായനശാലക്ക് പുസ്തകങ്ങൾ നൽകി ആഘോഷിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രഞ്ജിത്തും കിഴക്കമ്പലം സെന്റ് ജോസഫ്സ് സ്കൂളിലെ ബിന്ദുവുമാണ് പുസ്തകങ്ങൾ കൈമാറിയത്. ടീച്ചേഴ്‌സ് ക്ലബ് കോലഞ്ചേരിയുടെ നേതൃത്വത്തിലുള്ള പഠനഗവേഷണ കേന്ദ്രത്തിലെ ലൈബ്രറിക്കാണ് പുസ്തകങ്ങൾ സമ്മാനിച്ചത്. ലൈബ്രറി സെക്രട്ടറി ടി.ടി. പൗലോസ് പുസ്തകങ്ങളും ചെക്കും ഏ​റ്റുവാങ്ങി. എല്ലാ വർഷവും തങ്ങളുടെ വിവാഹ വാർഷികത്തിന് ഇതേ രീതിയിലുള്ള കാര്യങ്ങൾ ഈ ദമ്പതികൾ ചെയ്യാറുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി കോലഞ്ചേരി കേന്ദ്രമാക്കി ടീച്ചേഴ്‌സ് ക്ലബ് റഫറൻസ് കോർണർ രൂപീകരിക്കുന്നുണ്ട്.