നെടുമ്പാശേരി: കൊവിഡ് രോഗികളുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് തൂവൽസ്പർശം എന്ന ടെലി കൗൺസലിംഗ് ആരംഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷബീർ അലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഷെറൂബി സെലസ്റ്റീന, സി.എ. വർഗീസ്, ശങ്കരൻ കുട്ടി, ബിജു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചിട്ടുള്ള അംഗീകൃത കൗൺസിലർമാർ ആശയ വിനിമയം നടത്തി രോഗികളുടെ വ്യക്തിപരവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. അങ്കമാലി മോണിംഗ് സ്റ്റാർ കാമ്പസിലെ ഫാമിലി കൗൺസലിംഗ് സെന്റർ ഡയറക്ടർ സിസ്റ്റർ അർപ്പിതയുടെ നേതൃത്വത്തിലുള്ള ആറംഗ ടീമാണ് നേതൃത്വം നൽകുന്നത്.