നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി മേഖലയിലെ വ്യാപാരികൾക്കായി മാർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റിന്റെ സഹകരണത്തോടെ ആരംഭിച്ച കുടുംബ സുരക്ഷാപദ്ധതി മേഖലാ പ്രസിഡന്റ് സി. പി. തരിയൻ ഉദ്ഘാടനം ചെയ്തു.
പദ്ധതിയിൽ അംഗമാകുന്ന വ്യാപാരി മരണമടഞ്ഞാൽ കുടുംബത്തിന് 25,000 രൂപ മരണാനന്തര ആനുകൂല്യം ഉൾപ്പെടെ നിരവധി ക്ഷേമപദ്ധതികളുണ്ട്. ഏകോപന സമിതിയിൽ അംഗത്വമുള്ള മേഖലയിൽ രണ്ടായിരത്തോളം വ്യാപാരികളെയാണ് നാല് ഘട്ടങ്ങളിലായി പദ്ധതിയിൽ അംഗങ്ങളാക്കുന്നത്. ആദ്യഘട്ട പദ്ധതിയിൽ 500 വ്യാപാരികളുണ്ട്. പദ്ധതിയുടെ ആദ്യ നറുക്കെടുപ്പും നടന്നു. മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.ബി. സജി അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. ഫ്രാൻസിസ്, ടി.എസ്. ബാലചന്ദ്രൻ, ആനി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.