കൊച്ചി: കൊവിഡ് പ്രതിരോധ പ്രതികരണ പ്രവർത്തനങ്ങൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്ക് സർക്കാർ വകപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രാഥമിക കാർഷിക സഹകരണ വികസന ബാങ്കുകളുടെയും വാഹനങ്ങൾ ഡ്രൈവർമാർ
സഹിതം കൈമാറാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. താലൂക്ക് തഹസിൽദാർമാർ മുൻപാകെ ഇന്ന് രാവിലെ 10.30ന് വാഹനങ്ങൾ എത്തിക്കണം. വീഴ്ച വന്നാൽ കസ്റ്റോഡിയൻ ഓഫീസർമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം പൊലീസ് കേസെടുക്കും. ഈ കസ്റ്റോഡിയൻ ഓഫീസർമാർ ഉച്ചക്ക് 12 മണിക്ക് ജില്ലാ കളക്ടർ മുമ്പിൽ നേരിട്ട് ഹാജരാകണം. പൊലീസ്, റവന്യൂ. ആരോഗ്യം, ഗതാഗതം, തദ്ദേശ സ്വയംഭരണം, വനം, എക്സൈസ്, ഫയർ, തൊഴിൽ വകപ്പുകളുടെ വാഹനങ്ങളെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.