കൊച്ചി: സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിലെ വീടുകളിൽ ഒറ്റക്ക് താസമയിക്കുന്ന മുതിർന്ന പൗരന്മാർക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. എറണാകുളം നഗരത്തിൽ നിരവധി വീടുകളിൽ മുതിർന്ന പൗരന്മാർ മാത്രം താമസിക്കുന്നുണ്ട്. അതിൽതന്നെ പലരും കടകളിൽ പോയി ആവശ്യസാധനങ്ങൾ വാങ്ങിക്കാൻ സാധിക്കാത്തവരുമാണ്.