കൂത്താട്ടുകുളം: നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചണ് സഹായഹസ്തവുമായി വ്യക്തികളും സംഘടനകളും രംഗത്ത്. മാരുതി ജംഗ്ഷൻ മഞ്ഞക്കരയിൽ എം.ആർ. മനോജ്കുമാർ കാൽലക്ഷം രൂപയുടെ ധനസഹായം സാമൂഹ്യ അടുക്കളയുടെ പ്രവർത്തനങ്ങൾക്കായി നൽകി. തുകയുടെ ചെക്ക് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് ഏറ്റുവാങ്ങി.
നഗരസഭ കൊഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്കും ആവശ്യപ്പെടുന്ന മറ്റുള്ളവർക്കും നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന അടുക്കളയിൽ നിന്ന് സൗജന്യഭക്ഷണം നൽകുന്നുണ്ട്.