കൊച്ചി: ബംഗാളിൽ നടക്കുന്ന ഹിന്ദു വംശഹത്യക്കെതിരെ ഇന്ന്സേവ് ബംഗാൾ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ആഹ്വാനം ചെയ്തതായി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു അറിയിച്ചു.ടാഗോർ ജയന്തി ദിനമായ ഇന്ന് വൈകിട്ട് 6 മണിക്ക് വീടുകളിൽ ദീപം തെളിയിച്ച് ബംഗാളിലെ അക്രമത്തിനിരയായ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പരിപാടിയിൽ ദേശീയ ഗാനം ആലപിക്കുകയും ചെയ്യും. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ കൊലപ്പെടുത്തുകയും മാനഭംഗത്തിനിരയാക്കുകയും പതിനായിരങ്ങൾ അഭയാർത്ഥികളാവുകയും ചെയ്ത ബംഗാൾ അക്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം രംഗത്തുവരണമെന്ന് കെ.പി. ശശികല പറഞ്ഞു.