തൃപ്പൂണിത്തുറ: ലോക് ഡൗണിൽ അവശ്യ സേവനങ്ങളൊരുക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ് അറിയിച്ചു. ജനകീയ ഹോട്ടലിൽ നിന്ന് സൗജന്യ ഭക്ഷണം നൽകും. കമ്യൂണിറ്റി കിച്ചൻ ആവശ്യമെങ്കിൽ വിവിധ ഇടങ്ങളിൽ ആരംഭിക്കും. അതത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡ്തല സമിതികൾ ഭക്ഷണവിതരണം വിതരണം ചെയ്യും. കൊവിഡ് അതിജീവനസഹായങ്ങൾ സ്വീകരിക്കുന്നതിന് നഗരസഭ ഓഫീസിൽ കൗണ്ടർ ആരംഭിക്കും. അടിയന്തിര ഘട്ടത്തിൽ പ്രയോജനപ്പെടുത്താൻ ആംബുലൻസും ആരോഗ്യ പ്രവർത്തകരെയും സജ്ജമാക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തുന്നവർക്ക് സഹായം നൽകാൻ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ അദ്ധ്യക്ഷ അറിയിച്ചു.